Wednesday, July 15, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ കുട്ടി മരിച്ചു

by Punnyabhumi Desk
Apr 6, 2019, 03:10 pm IST
in കേരളം

കൊച്ചി: അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴ് വയസുകാരന്‍ മരണത്തിന് കീഴടങ്ങി. രാവിലെ 11.30 ഓടെ കോലഞ്ചേരിയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു കുട്ടിയുടെ അന്ത്യം. തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് ഡോക്ടര്‍മാര്‍ നേരത്തെ തന്നെ വിധിയെഴുതിയിരുന്നു. മര്‍ദ്ദനമേറ്റ് പത്താം ദിവസമാണ് കുട്ടി മരിച്ചത്. ആദ്യം തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായാണ് കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം കുട്ടിയുടെ ചികിത്സ നിരീക്ഷിച്ചു വരികയായിരുന്നു. കുട്ടിയെ രക്ഷപെടാനുള്ള സാധ്യത വളരെ കുറവാണെന്ന് മെഡിക്കല്‍ സംഘം ആദ്യം തന്നെ വ്യക്തമാക്കിയിരുന്നെങ്കിലും സാധ്യമായ ചികിത്സ നല്‍കുന്നത് തുടരുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നുള്ള പ്രത്യേക സംഘവും കുട്ടിയെ പരിശോധിച്ചിരുന്നു. സര്‍ക്കാര്‍ ചിലവിലാണ് ചികിത്സകള്‍ പുരോഗമിച്ചു വന്നിരുന്നത്. വ്യാഴാഴ്ച കുട്ടിക്ക് ആഹാരം നല്‍കാന്‍ ശ്രമം നടത്തിയെങ്കിലും കുടലിന്റെ പ്രവര്‍ത്തനം സാധാരണ നിലയില്‍ അല്ലാതിരുന്നതിനാല്‍ അതും വിജയിച്ചില്ല. ഇന്ന് രാവിലെ നില അതീവ ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മാര്‍ച്ച് 27-നാണ് മര്‍ദ്ദനമേറ്റ കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കുട്ടിയുടെ പരിക്ക് കണ്ട് അസ്വാഭാവികത തോന്നിയ ഡോക്ടര്‍മാര്‍ വിവരം പോലീസിനെ അറിയിച്ചു. കുട്ടി സോഫായില്‍ നിന്നും വീണ് പരിക്കേറ്റുവെന്നായിരുന്നു മാതാവിന്റെയും കാമുകന്റെയും മൊഴി. ക്രൂരമര്‍ദ്ദനത്തില്‍ കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതോടെ ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സയ്ക്ക് കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ പരിക്കില്‍ സംശയം തോന്നിയ പോലീസ് മാതാവിനെയും സുഹൃത്ത് അരുണ്‍ ആനന്ദിനെയും കസ്റ്റഡിയില്‍ എടുത്തു. പിന്നീട് ഇളയ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് മനുഷ്യ മനസാക്ഷി മരവിക്കുന്ന ക്രൂര മര്‍ദ്ദനത്തിന്റെ കഥ പുറത്തുവന്നത്. ഇളയകുട്ടി കിടക്കയില്‍ മൂത്രമൊഴിച്ചതില്‍ പ്രകോപിതനായ അരുണ്‍ ആനന്ദ് ഏഴ് വയസുകാരനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കുട്ടിയുടെ തല ഇയാള്‍ ഭിത്തിയില്‍ ഇടിപ്പിച്ചെന്നും കട്ടിലില്‍ നിന്നും തൊഴിച്ചു താഴെയിട്ടെന്നും പോലീസ് കണ്ടെത്തുകയായിരുന്നു.

ShareTweetSend

Related News

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

Discussion about this post

പുതിയ വാർത്തകൾ

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies