കറാച്ചി: പാക്കിസ്ഥാന്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന നൂറ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു. മൂന്ന ഘട്ടങ്ങളായി ഇനി 260 പേരെ കൂടി ഈ മാസം മോചിപ്പിക്കും. ഏപ്രില്‍ 15 ന് നൂറ് മത്സ്യത്തൊഴിലാളികളെയും ഏപ്രില്‍ 22 ന് നൂറ് പേരെയും ഏപ്രില്‍ 29 ന് 60 പേരെയും വിട്ടയക്കും.
വിട്ടയച്ച മത്സ്യത്തൊഴിലാളികളെ കറാച്ചി റെയില്‍വെ സ്റ്റേഷനില്‍ എത്തിച്ചു. അവിടെ നിന്ന് അല്ലാമ ഇഖ്ബാല്‍ എക്‌സ്പ്രസില്‍ ലാഹോറിലേക്ക് കൊണ്ടുപോയി. ലാഹോറില്‍ നിന്ന് വാഗാ അതിര്‍ത്തിയില്‍ എത്തിച്ച ശേഷം മത്സ്യത്തൊഴിലാളികളെ ഇന്ത്യക്ക് കൈമാറും.
Discussion about this post