തിരുവനന്തപുരം: ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെയും ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ശ്രീരാമനവമി ദിനത്തില്‍ (ഏപ്രില്‍ 13ന്) ശ്രീരാമനവമി സമ്മേളനം നടന്നു. കിഴക്കേകോട്ട അഭേദാശ്രമത്തില്‍ നടന്ന സമ്മേളനം ശ്രീരാമനവമി രഥയാത്ര സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ബ്രഹ്മചാരി അരുണ്‍ ഉദ്ഘാടനം ചെയ്തു. എസ്.ആര്‍.ഡി.എം.യൂ.എസ് പ്രസിഡന്റ് എസ്.കിഷോര്‍ കുമാര്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷനായിരുന്നു. ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനം ജനറല്‍കണ്‍വീനര്‍ ഡോ.പൂജപ്പുര കൃഷ്ണന്‍നായര്‍, പാപ്പനംകോട് അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനാനന്തരം പാദുകസമര്‍പ്പണ ശോഭായാത്ര നടന്നു.
Discussion about this post