Friday, October 9, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ലോക്‌സഭാ തെരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് 19 പോളിങ് ബൂത്തുകള്‍ക്കു സ്ഥാനമാറ്റം

by Punnyabhumi Desk
Apr 17, 2019, 04:23 pm IST
in കേരളം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ രണ്ടു പാര്‍ലമെന്റ് മണ്ഡലങ്ങളിലായി 19 ബൂത്തുകളുടെ സ്ഥാനങ്ങള്‍ മാറ്റുന്നതിനു തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകാരം നല്‍കി. ബൂത്തുകള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിച്ചതിനെത്തുടര്‍ന്നും പുനരുദ്ധാരണത്തിനായി പൊളിച്ചു മാറ്റിയതിനെത്തുടര്‍ന്നുമാണ് സ്ഥാനം മാറ്റിയതെന്ന് ജില്ലാ ഇലക്ഷന്‍ ഓഫിസര്‍ ഡോ. കെ. വാസുകി അറിയിച്ചു.

എട്ടു നിയമസഭാ മണ്ഡലങ്ങളിലെ ബൂത്തുകള്‍ക്കാണ് മാറ്റം. ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലത്തിലെ 149-ാം നമ്പര്‍ ബൂത്ത് നിലവില്‍ സ്ഥിതിചെയ്യുന്ന ആറ്റിങ്ങല്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍നിന്ന് ആറ്റിങ്ങല്‍ മുനിസിപ്പല്‍ ലൈബ്രറി ഹാളിലേക്ക് മാറ്റി. നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ 153-ാം നമ്പര്‍ ബൂത്ത് കാവുമ്മൂല അംഗന്‍വാടിയില്‍നിന്ന് കരിപ്പൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ വടക്കു കിഴക്ക് ഭാഗത്തേക്ക് മാറ്റി.

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ രണ്ടു ബൂത്തുകള്‍ക്കു മാറ്റമുണ്ട്. വട്ടിയൂര്‍ക്കാവ് പഞ്ചായത്ത് ഹെല്‍ത്ത് സെന്ററിലുണ്ടായിരുന്ന 50, 51 നമ്പര്‍ ബൂത്തുകള്‍ യഥാക്രമം മണലയം സെന്റ് ആന്റണീസ് ചര്‍ച്ച് കോംപൗണ്ടിലെ കിഴക്കു ഭാഗത്തുള്ള ഹാളിന്റെ വടക്ക് ഭാഗം, തെക്കുഭാഗം എന്നിവിടങ്ങളിലേക്കു മാറ്റി.

നേമം മണ്ഡലത്തില്‍ അഞ്ചു ബൂത്തുകള്‍ക്കു മാറ്റമുണ്ട്. കാലടി ഗവണ്‍മെന്റ് ഹൈസ്‌കൂളിലുണ്ടായിരുന്ന 84, 85, 86, 87 നമ്പര്‍ ബൂത്തുകള്‍ യഥാക്രമം കാലടി 563-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ വനിതാ സമാജം ഹാളിന്റെ തെക്കു പടിഞ്ഞാറ് ഭാഗം, കിഴക്കു വശത്തുള്ള കെട്ടിടത്തിന്റെ തെക്കു ഭാഗം, കിഴക്കുവശത്തുള്ള കെട്ടിടത്തിന്റെ മധ്യ ഭാഗം, കിഴക്കുവശത്തുള്ള കെട്ടിടത്തിന്റെ വടക്കു ഭാഗം എന്നിങ്ങനെ സ്ഥാനം മാറ്റി. നേമം സബ് രജിസ്ട്രാര്‍ ഓഫിസിലുണ്ടായിരുന്ന 150-ാം നമ്പര്‍ ബൂത്ത് സ്വരാജ് ഗ്രന്ഥശാലയിലേക്കും മാറ്റിയിട്ടുണ്ട്.

പാറശാല മണ്ഡലത്തിലെ പരശുവൈക്കല്‍ സര്‍വീസ് സഹകരണ ബാങ്കിലെ 122-ാം നമ്പര്‍ ബൂത്ത് മഠത്തുവിളാകം 174-ാം നമ്പര്‍ അംഗന്‍വാടിയിലേക്കു മാറ്റി. കാട്ടാക്കട മണ്ഡലത്തിലെ വിളവൂര്‍ക്കല്‍ കൃഷി ഓഫിസിലെ 10-ാം നമ്പര്‍ ബൂത്ത് കൃഷി ഓഫിസിന്റെതന്നെ പുതിയ കെട്ടിടത്തിലേക്കു മാറ്റി.

കോവളം മണ്ഡലത്തിലെ ഏഴു ബൂത്തുകള്‍ക്കു സ്ഥാനമാറ്റമുണ്ട്. മുട്ടക്കാട് എല്‍.എം.എസ്. പ്രൈമറി സ്‌കൂളിലെ ഒന്ന്, 13 നമ്പര്‍ ബൂത്തുകള്‍ മുട്ടക്കാട് സി.എസ്.ഐ. പാരിഷ് ഹാളിലേക്കു മാറ്റി. കെ.വി. ലോവര്‍ പ്രൈമറി സ്‌കൂളിലുണ്ടായിരുന്ന 76,77,78 നമ്പര്‍ ബൂത്തുകള്‍ യഥാക്രമം തെമ്പാമുട്ടം അംഗന്‍വാടി, തെമ്പാമുട്ടം ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്, തെമ്പാമുട്ടം ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രം എന്നിവിടങ്ങളിലേക്കു മാറ്റി. പൂതംകോട് എല്‍.പി. സ്‌കൂളിലെ 160-ാം നമ്പര്‍ ബൂത്ത് കാഞ്ഞിരംകുളം പി.ഡബ്ല്യു.ഡി. ഓഫിസിലേക്കു മാറ്റി. കാഞ്ഞിരംകുളം പി.ഡബ്ല്യു.ഡി. ഓഫിസിലെ 165-ാം നമ്പര്‍ ബൂത്ത് കാഞ്ഞിരംകുളം ഗവ. ഹൈസ്‌കൂളിലേക്കും സ്ഥാനം മാറ്റിയിട്ടുണ്ട്.

നെയ്യാറ്റിന്‍കര മണ്ഡലത്തിലെ ഇരുമ്പില്‍ എന്‍.എസ്.എസ്. കരയോഗത്തിലെ 54-ാം നമ്പര്‍ ബൂത്ത് ഇരുമ്പില്‍ 23-ാം നമ്പര്‍ അംഗന്‍വാടിയിലേക്കും സ്ഥലംമാറ്റി.

ഇതുകൂടാതെ ജില്ലയിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലായി 40 പോളിങ് ബൂത്തുകള്‍ അവ സ്ഥിതിചെയ്തിരുന്ന കേന്ദ്രത്തില്‍ത്തന്നെ കെട്ടിടമാറ്റം വരുത്തിയിട്ടുണ്ടെന്നും ജില്ലാ ഇലക്ഷന്‍ ഓഫിസര്‍ അറിയിച്ചു.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies