തിരുവനന്തപുരം: ആര്‍.ബാലകൃഷ്ണപിള്ളയുടെപരോള്‍ കാലാവധി വീണ്ടും നീട്ടി. പതിമൂന്ന് ദിവസത്തേയ്ക്കാണ് സര്‍ക്കാര്‍ പരോള്‍ നീട്ടി നല്‍കിയത്.ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷത്തേക്കാണ് പിള്ളയെ ശിക്ഷിച്ചത്. ജയില്‍ ചട്ടപ്രകാരം 45 ദിവസമാണ് ഒരു പ്രതിക്ക് ഒരു വര്‍ഷം നല്‍കാവുന്ന പരമാവധി പരോള്‍. ഇതുപ്രകാരം പിള്ളയ്ക്ക് അനുവദിക്കാവുന്ന പരമാവധി പരോള്‍ നല്‍കി കഴിഞ്ഞു. ഇനി പരോള്‍ അനുവദിച്ചാല്‍ ശിക്ഷാ കാലാവധിയില്‍ അനുഭവിച്ചു തീര്‍ക്കേണ്ടി വരും. ശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് ആര്‍. ബാലകൃഷ്പിള്ള സര്‍ക്കാരിന് അപേക്ഷ നല്‍കി. സെക്ഷന്‍ 161 പ്രകാരം സര്‍ക്കാരിനുള്ള പ്രത്യേക വിവേചന അധികാരം ഉപയോഗിച്ചു ശിക്ഷ ഇളവു ചെയ്യണമെന്നാണു പിള്ളയുടെ ആവശ്യം. ഇതു സംബന്ധിച്ച അപേക്ഷ ആഭ്യന്തരവകുപ്പിന് ലഭിച്ചു. ശിക്ഷ കാലാവധിയുടെ മൂന്നിലൊന്നു പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സാധാരണഗതിയില്‍ ഇളവ് അനുവദിക്കാറുള്ളൂ. മന്ത്രിസഭ അനുവദിച്ചാലും ഗവര്‍ണര്‍ അംഗീകാരം നല്‍കിയാല്‍ മാത്രമേ ശിക്ഷയില്‍ ഇളവ് ലഭിക്കൂ.
Discussion about this post