ടോക്കിയോ: റിക്‌ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂകമ്പം ജപ്പാനിലെ കിഴക്കന്‍ സമുദ്രത്തിലുണ്ടായതായി ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ടു ചെയ്‌തു. ജപ്പാനിലെ വന്‍ ദ്വീപായ ഹോന്‍ഷുവിന് സമീപമാണ് ഭൂകമ്പമുണ്ടായത്. പ്രാദേശിക സമയം രാവിലെ 8.05 നാണ് ഭൂകമ്പമുണ്ടായതെന്ന് ചൈനയിലെ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഭൂമിക്ക് 20 കിലോമീറ്റര്‍ താഴ്‌ചയിലാണ് ഭൂകമ്പമുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post