ബെയ്‌ജിംഗ്: മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ബ്രിട്ടീഷ് പെട്രോളിയം കമ്പനിയുടെ എണ്ണക്കിണര്‍ ചോര്‍ച്ചയില്‍ അമേരിക്ക പൊറുതിമുട്ടുമ്പോള്‍ അതേ സ്‌ഥിതി നേരിടാന്‍ ചൈന ബാക്‌ടീരിയയെ രംഗത്തിറക്കി പുതിയ സാങ്കേതികവിദ്യ തുറന്നു.ചൈനയുടെ വടക്കുകിഴക്കന്‍ നഗരമായ ഡാലിയനില്‍ നാലുദിവസം മുമ്പ് പൈപ്പ് ലൈന്‍ പൊട്ടിയാണു വന്‍തോതില്‍ എണ്ണച്ചോര്‍ച്ച ഉണ്‌ടായത്.
ചൈനയുടെ ഏറ്റവും വലിയ എണ്ണത്തടമാണിത്. ചോര്‍ന്നൊഴുകിയ ക്രൂഡോയില്‍ കടല്‍ത്തീരത്തിനു ഭീഷണിയായ സാഹചര്യത്തിലാണ് എണ്ണതീനികളായ ഒരുതരം ബാക്‌ടീരിയയെ ക്ലീനിംഗിനായി നിയോഗിച്ചത്. 23 ടണ്‍ ബാക്‌ടീരിയയെയാണു കടലിലും തീരത്തും നിക്ഷേപിച്ചത്. എണ്ണവൃത്തിയാക്കല്‍ ജോലിക്കു ബാക്‌ടീരിയയെ ആവശ്യപ്പെട്ട് ചൈനീസ് മാരിടൈം സേഫ്‌റ്റി അഡ്‌്‌മിനിസ്‌ട്രേഷനില്‍ നിന്നുള്ള അറിയിപ്പ് കഴിഞ്ഞദിവസം ബെയ്‌ജിംഗിലെ വെയ്യുവാന്‍ ബയോടെക്‌നോളജി കമ്പനിക്കു ലഭിച്ചിരുന്നു.
പരിസ്‌ഥിതിയെ രക്ഷിക്കാന്‍ ആദ്യമായിട്ടാണ് ചൈന ബയോസാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. എണ്ണ പരക്കുന്നതു തടയാനുളള ശ്രമം മഴയും കാറ്റും മൂലം തടസപ്പെടുമോ എന്ന ആശങ്കയിലായിരുന്നു ജീവനക്കാര്‍.ക്രൂഡോയിലിന്റെ കട്ടി കൂടിയാല്‍ രാസവസ്‌തുക്കളുപയോഗിച്ചു നിര്‍വീര്യമാക്കാനാവില്ല. അതിനു പകരമാണ് ബാക്‌ടീരിയയെ രംഗത്തിറക്കിയത്.
ഇവ പരിസ്‌ഥിതിയുടെ ഏറ്റവും വലിയ സുഹൃത്തുക്കളാണെന്ന് ചൈനീസ് അക്കാഡമി സയന്‍സസിന്റെ കീഴിലുള്ള മൈ്‌േക്രാബയോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകന്‍ വു ജിന്‍ പറയുന്നു.ശനിയാഴ്‌ച മുതല്‍ ഇവിടെ 24 കപ്പലുകളും 800 മീന്‍പിടിത്ത ബോട്ടുകളും ചേര്‍ന്ന് എണ്ണവൃത്തിയാക്കല്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
Discussion about this post