ലഹോര്‍: ഗൂഗിള്‍ ഉള്‍പ്പെടെ ഏഴു പ്രമുഖ വെബ്‌സൈറ്റുകള്‍ പാക്കിസ്‌ഥാന്‍ നിരോധിച്ചു. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണു ലഹോര്‍ ഹൈക്കോടതി നടപടി. അതേസമയം, ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഗൂഗിള്‍, യാഹൂ, യൂടൂബ്, എംഎസ്‌എന്‍, ഹോട്ട് മെയില്‍, ബിംഗ്, ആമസോണ്‍ തുടങ്ങിയ വെബ്‌സൈറ്റുകളുകള്‍ക്കാണു നിരോധനം ഏര്‍പ്പെടുത്തിയത്. ഈ വെബ്‌സൈറ്റുകള്‍ക്കെതിരെ മുഹമ്മദ് സിദ്ധിഖ് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണു നടപടി.
Discussion about this post