ബെയ്‌ജിംഗ്: ദിവസങ്ങളായി തുടരുന്ന വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ചൈനയെ തളര്‍ത്തുന്നു. ഏപ്രില്‍ മുതല്‍ ഇടവിട്ട് മഴയും വെള്ളപ്പൊക്കവുമാണെങ്കിലും ഒരാഴ്‌ചയായി ഇതു ശക്തിപ്പെട്ടതിനെത്തുടര്‍ന്ന് മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.
ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായ ത്രീഗോര്‍ജസ് അടക്കം ഏഴോളം അണക്കെട്ടുകള്‍ അപകടഭീഷണി നേരിടുന്നു. വെള്ളപ്പൊക്കക്കെടുതിയിലും മണ്ണിടിച്ചിലിലും ഒരാഴ്‌ച യ്‌ക്കിടെ മരിച്ചവരുടെ എണ്ണം 701 ആയെന്നാണ് ഔദ്യോഗികറിപ്പോര്‍ട്ട്. 347-ഓളം പേരെ കാണാതായി. 2,000 പേരെങ്കിലും മരിച്ചതായാണ് അനൗദ്യോഗികറിപ്പോര്‍ട്ട്.
കാല്‍ നൂറ്റാണ്‌ടിലെ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കക്കെടുതി 27 പ്രവിശ്യകളിലായി 1.80 കോടി ജനങ്ങളെ ബാധിച്ചു. നിരവധി ന ഗരങ്ങളും ഗ്രാമങ്ങളും വെള്ളത്തിനടിയിലാണ്. സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. 70 ലക്ഷം ഹെക്ടറിലെ കൃഷി നശിച്ചു. 6,45,000 വീടുകള്‍ തകര്‍ന്നു.ചുരുങ്ങിയത് 2000 കോടി ഡോളറിന്റെ നാശനഷ്ടമുണ്‌ടായതായി സിന്‍ഹുവാ വാര്‍ത്താ ഏജന്‍സിഅറിയിച്ചു. സിച്ചുവാന്‍, ഷാന്‍ക്‌സി പ്രവിശ്യകളിലെ മിക്ക നഗരങ്ങളും വെള്ളത്തിനടിയിലാണ്.
Discussion about this post