ലണ്‌ടന്‍:വിമാനയാത്രക്കാരു ടെ പണവും ക്രെഡിറ്റ് കാര്‍ഡുകളും ആഭരണങ്ങളും മോഷ്ടിച്ച കേസില്‍ ഒരു എയര്‍ഹോസ്റ്റസിനെ ഫ്രഞ്ച് പോലീസ് അറസ്റ്റു ചെയ്‌തു.പടിഞ്ഞാറന്‍ ഫ്രാന്‍സിലെ റൂവന്‍ സ്വദേശിയായ 47കാരി ലൂസിയാണ് കഴിഞ്ഞയാഴ്‌ച അറസ്റ്റിലായത്. ടോക്കിയോയില്‍ നിന്ന് പാരീസിനു വന്ന വിമാനത്തില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്ന് ബ്രിട്ടനിലെ ഡെയിലിമെയില്‍ പത്രം റിപ്പോര്‍ട്ടു ചെയ്‌തു.
എയര്‍ഫ്രാന്‍സ് ജീവനക്കാരിയായ ലൂസി വന്‍തോതില്‍ പണം ചെലവഴിച്ചത് നേരത്തെ തന്നെ സഹപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.40,000 പൗണ്‌ട് വാര്‍ഷിക വരുമാനമുള്ള അവര്‍ എയര്‍പോര്‍ട്ടുകള്‍ക്കു സമീപം ആഡംബര ഫ്‌ളാറ്റുകള്‍ വാങ്ങിയതായി കണെ്‌ടത്തി.
മുന്തിയ ഇനം സ്‌പോര്‍ട്‌സ് കാറിലാണ് ജോലിക്കെത്തിയിരുന്നത്. ബിസിനസ് ക്ലാസ് യാത്രക്കാരായിരുന്നു ലൂസിയുടെ ഇര. ദീര്‍ഘ ദൂര ഫ്‌ളൈറ്റുകളില്‍ യാത്രക്കാര്‍ ഉറങ്ങുമ്പോള്‍ ബാഗുകള്‍ പരിശോധിച്ച് പണവും ആഭരണവും കൈക്കലാക്കുകയായിരുന്നു മോഷണരീതി.ടോക്കിയോ ഫ്‌ളൈറ്റിലെ അഞ്ചു യാത്രക്കാര്‍ 3700 പൗണ്‌ട് മോഷണം പോയതായി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതുള്‍പ്പെടെ 26 കേസുകളില്‍ പ്രതി കുറ്റസമ്മതം നടത്തിയെന്ന് പോലീസ് പറഞ്ഞു.റൂവന്‍ പട്ടണത്തിലുള്ള ലൂസിയുടെ ബാങ്കു ലോക്കര്‍ പരിശോധിച്ച പോലീസിന് ആഭരണങ്ങളും മറ്റു വസ്‌തുക്കളും കണെ്‌ടടുക്കാനായി.
പാരീസില്‍ കസ്റ്റഡിയിലുള്ള പ്രതിയെ ഈയാഴ്‌ച കോടതിയില്‍ ഹാജരാക്കും. കുറ്റം തെളിഞ്ഞാല്‍ പത്തുവര്‍ഷം വരെ തടവുശിക്ഷ കിട്ടാം.
Discussion about this post