വാഷിങ്‌ടണ്‍: യുഎസ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്‌ഥര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച അഫ്‌ഗാനിസ്‌ഥാനിലെ യുഎസ് നാറ്റോ സേനാ കമാന്‍ഡര്‍ ജനറല്‍ സ്‌റ്റാന്‍ലി മക്ക്രിസ്‌റ്റലിനെ പ്രസിഡന്റ് ബറാക് ഒബാമ തല്‍സ്‌ഥാനത്തു നിന്നു നീക്കി. മക്ക്രിസ്‌റ്റലിനു പകരം ജനറല്‍ ഡേവിഡ് സ്‌ഥാനമേല്‍ക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍. ഇറാഖില്‍ സഖ്യസേനയ്‌ക്ക് നേതൃത്വം നല്‍കിയിട്ടുള്ളയാളാണ് ജനറല്‍ പാട്രിയൂസ്.
സ്‌റ്റോണ്‍ മാസികയില്‍ മക്ക്രിസ്‌റ്റലിനെ കുറിച്ചുള്ള ലേഖനത്തിലാണ് അദ്ദേഹം ഒബാമയ്‌ക്കും മറ്റ് ഉന്നത ഉദ്യോഗസ്‌ഥര്‍ക്കും എതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ചേര്‍ത്തിട്ടുള്ളത്.. വൈസ് പ്രസിഡന്റ ജോ ബൈഡന്‍, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് ജെയിംസ് ജോണ്‍സ്, പാക്കിസ്‌ഥാനിലെയും
അഫ്‌ഗാനിസ്‌ഥാനിലെയും യുഎസിന്റെ പ്രത്യേക പ്രതിനിധി റിച്ചാര്‍ഡ് ഹോള്‍ബ്രൂക്ക് തുടങ്ങിയവര്‍ക്കെതിരെയാണ് മക്ക്രിസ്‌റ്റല്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. വാര്‍ത്ത പുറത്തായതിനെ തുടര്‍ന്ന് ജനറല്‍ മക് ക്രിസ്‌റ്റലിനെ വാഷിങ്‌ടണിലേക്ക് വിളിപ്പിച്ചിരുന്നു. മക്ക്രിസ്‌റ്റലുമായി അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്‌ചയ്‌ക്കുശേഷം അദ്ദേഹത്തെ ഉത്തരവാദിത്തങ്ങളില്‍നിന്ന് നീക്കുകയാണെന്ന് പ്രസിഡന്റ് ഒബാമ പ്രഖ്യാപിക്കുകയായിരുന്നു.
ഒരു കമാന്‍ഡിങ് ഉദ്യോഗസ്‌ഥന്റെ പദവിക്കു നിരക്കാത്തതാണ് മക്ക്രിസ്‌റ്റലിന്റെ നടപടിയെന്ന് ബറാക് ഒബാമ വിമര്‍ശിച്ചു. വ്യക്‌തപരമായ താല്‍പര്യത്തിന്‍ മേലോ മക്ക്രിസ്‌റ്റലിന്റെ നയങ്ങളോടുളള എതിര്‍പ്പു മൂലമോ അല്ല അദ്ദേഹത്തെ ചുമതലയില്‍ നീക്കിയതെന്നും ഒബാമ പറഞ്ഞു.
Discussion about this post