കൊച്ചി: മൂലമറ്റം പവര്‍ഹൗസ് തീപിടുത്തത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അസി.എഞ്ചിനീയര്‍ മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന തൊടുപുഴ തെക്കോലിക്കല്‍ മെറിന്‍ ഐസക് (26) ആണ് മരിച്ചത്. സബ് എഞ്ചിനീയര്‍ ഇഞ്ചമൂല വെള്ളാരൂര്‍ ജലജ മന്ദിരത്തില്‍ കെ.എസ്.പ്രഭ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആസ്പത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ്.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ആറ് ജനറേറ്ററുകളുള്ള പവര്‍ഹൗസിലെ അഞ്ചാംനമ്പര്‍ ജനറേറ്ററിന്റെ കണ്‍ട്രോള്‍ പാനലില്‍ തീപിടുത്തവും പൊട്ടിത്തെറിയുമുണ്ടായത്.
Discussion about this post