ആലുവ: കൊടുംവേനലിലും സമൃദ്ധമായ പോട്ടച്ചിറ ജലാശയത്തില്‍ നൂറ് മീറ്റര്‍ നീളത്തിലും തൊണ്ണൂറ് മീറ്റര്‍ വീതിയിലുമായി ഒന്നര കോടി ലിറ്റര്‍ വെള്ളം ഇപ്പോള്‍സംഭരിച്ചുട്ടുള്ള ഈ കുളം നാശത്തിന്റെ വക്കില്‍ നിന്നും നവീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നടന്ന ജനകീയ സമരപരമ്പരയ്ക്കു ശേഷം സര്‍ക്കാള്‍ ഫണ്ടില്‍ നിന്നും അന്‍പത് ലക്ഷം രൂപ ചിലവഴിച്ച് നാലുവശവും കെട്ടി സംരക്ഷിച്ചത്.
നൊച്ചിമ പോട്ടച്ചിറ ക്ഷേത്രത്തിനോട് ചേര്‍ന്ന് കിടക്കുന്ന കുളത്തിലാണ് ഇക്കുറി ക്ഷേത്രത്തിന്റെ ഉത്സവത്തിന്റെ ഭാഗമായുള്ള ആറാട്ട് നടക്കുന്നത്. 19-ാം തീയതി നടക്കുന്ന പോട്ടച്ചിറ പൂരത്തിനും രാത്രിയിലെ നിലവിളക്ക് പ്രദക്ഷിണത്തിനും ശേഷം 20-ാം തീയതി രാവിലെ പോട്ടച്ചിറ ശ്രീകൃഷ്ണസ്വാമി തിടമ്പിനോടൊപ്പം നിരവധി വൈദികരും നിരവധി ഭക്തരും പോട്ടച്ചിറകുളത്തില്‍ ആറാടും ചടങ്ങുകള്‍ക്ക് ലിജിന്‍ കുമാര്‍, സനില്‍ദാസ്, അഖില്‍ ഭാസ്‌ക്കര്‍, ശശിധരന്‍, കൃഷ്ണന്‍കുട്ടി, ദേവനാരായണന്‍ നമ്പൂതിരിപ്പട് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
Discussion about this post