ന്യൂഡല്‍ഹി: ഇന്ധനവില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ബി.ജെ.പി ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധ പ്രകടനം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജനപീരങ്കി പ്രയോഗിച്ചു.
ഡീസലിനും പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും വെള്ളിയാഴ്ച അര്‍ധരാത്രി മുതലാണ് വില കൂട്ടിയത്. ഡീസല്‍ ലിറ്ററിന് മൂന്ന് രൂപയും പാചകവാതകത്തിന് 50 രൂപയും മണ്ണെണ്ണയ്ക്ക് ലിറ്ററിന് രണ്ടു രൂപയുമാണ് കൂടിയത്. ഡീസലിന്റെ ചുവടുപിടിച്ച് പെട്രോളിന്റെ വിലയും കൂട്ടണമെന്ന എണ്ണക്കമ്പനികളുടെ സമ്മര്‍ദം മുറുകിയിട്ടുണ്ട്. നേരത്തേ അഞ്ച് തവണ എണ്ണക്കമ്പനികള്‍ അന്താരാഷ്ട്ര വിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് പെട്രോള്‍വില കൂട്ടിയിരുന്നു. പെട്രോള്‍വില പത്തര രൂപ കൂട്ടണമെന്ന എണ്ണക്കമ്പനികളുടെ ആവശ്യം നിലനില്‍ക്കെയാണ് അഞ്ച് രൂപ കൂട്ടിയത്. പെട്രോളിന് അഞ്ച് രൂപ കൂട്ടണമെന്ന എണ്ണക്കമ്പനികളുടെ നിര്‍ദേശം ഇപ്പോഴുമുണ്ട്.
കേരളത്തില്‍ തിരുവനന്തപുരത്ത് ജനറല്‍ പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടയിലും സംഘര്‍ഷമുണ്ടായി. സംസ്ഥാനത്തെ വിവിധ ജില്ലാകേന്ദ്രങ്ങളിലും പ്രതിഷേധങ്ങള്‍ നടന്നു.
Discussion about this post