തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പിന്റെ നേതൃത്വത്തില്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ്, എനര്‍ജി മാനേജ്മെന്റെ സെന്റര്‍ (കേരള), അനെര്‍ട്ട്, ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പ്, കേരളാ ഫയര്‍ & റെസ്‌ക്യൂ സര്‍വീസസ് വകുപ്പ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന വൈദ്യുത സുരക്ഷാവാരം 2019-ന്റെ സംസ്ഥാനതല ഉദ്ഘാടനം ഊര്‍ജ വകുപ്പ് സെക്രട്ടറി ഡോ.ബി.അശോക് മേയ് രണ്ടിന് രാവിലെ 10ന് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഒളിമ്പ്യ ചേംബറില്‍ നിര്‍വഹിക്കും. മേയ് ഏഴുവരെ സംസ്ഥാനത്തുടനീളം വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. വൈദ്യുതി സുരക്ഷ സംബന്ധിച്ച പൊതുജന ബോധവത്ക്കരണമാണ് വാരാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.
Discussion about this post