തിരുവനന്തപുരം: ‘പാലിന്റെ മേന്മ നാടിന്റെ നന്മ’ എന്ന ജനപ്രിയ സന്ദേശവുമായി മില്‍മ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുകൊണ്ട് പാലും പാലുല്‍പന്നങ്ങളും വീട്ടില്‍ എത്തിക്കാന്‍ പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചു. സ്വകാര്യ ഐ.ടി കമ്പനിയുമായി ചേര്‍ന്നാണ് പുതിയ പദ്ധതിക്ക് മില്‍മ തുടക്കമിട്ടിരിക്കുന്നത്.
ആപ്പ് വഴി മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ മില്‍മ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന എ എം നീഡ്സ് എന്ന ആപ്ലിക്കേഷന്‍ ജൂണ്‍ 1 മുതല്‍ പ്രാബല്യത്തിലാകും. തിരുവനന്തപുരത്ത് തുടങ്ങുന്ന സേവനം ജൂലൈ ഓഗസ്റ്റ് മാസങ്ങളില്‍ എറണാകുളത്തും കോഴിക്കോടും ലഭ്യമാക്കും. തുടര്‍ന്ന് മറ്റ് ജില്ലകളിലേക്കും സേവനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
ആദ്യഘട്ടത്തില്‍ പാലും തൈരും മാത്രമായിരിക്കും ലഭ്യമാകുക. ക്രമേണ മറ്റെല്ലാ മില്‍മ ഉല്‍പന്നങ്ങളും ആപ്പ് വഴി ലഭ്യമാകും. രാവിലെ അഞ്ചു മണി മുതല്‍ എട്ടു വരെയാണ് സേവനം ലഭിക്കുന്നത്. ഉല്‍പന്ന വിലയ്ക്കു പുറമെ ചെറിയൊരു സര്‍വീസ് ചാര്‍ജും ഈടാക്കുന്നതായിരിക്കും. ആന്‍ഡ്രോയിഡ് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് എ എം നീഡ്സ് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
Discussion about this post