തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ പകിട്ട് ഒട്ടും കുറയ്ക്കാതെ തന്നെ ഇത്തവണയും നടത്തുമെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍. മുന് വര്‍ഷങ്ങളിലേതുപോലെ വെടിക്കെട്ടുണ്ടാവും. എന്നാല്‍ ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിനുള്ള സുരക്ഷ കര്‍ശനമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇതുമൂലം പൂര പ്രേമികള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഏര്‍പ്പെടുത്തില്ല. എന്നാല്‍ പൂരത്തിനെത്തുന്നവര്‍ കഴിയുന്നതും സഞ്ചികളും ബാഗുകളും ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം നല്‍കും. സുരക്ഷയ്ക്കായി കൂടുതല്‍ സിസിടിവികളും പൊലീസ്, ഫയര്‍ഫോഴ്‌സ് സംവിധാനങ്ങളും വിന്യസിക്കുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post