തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരിപാടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി നിഷേധിച്ചു. കണ്‍സ്യൂമര്‍ഫെഡിന്റെ കുട്ടികളുടെ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ചെയ്യുന്നതിനുള്ള അനുമതിയാണ് നിഷേധിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യ തെരഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഇക്കാര്യം വ്യക്തമാക്കി. സഹകരണ മന്ത്രിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യേണ്ട പരിപാടിയായിരുന്നു ഇത്. മുഖ്യമന്ത്രിക്ക് പുറമെ സഹകരണ മന്ത്രിക്കും പരിപാടിയില്‍ പങ്കെടുക്കാനാകില്ല.













