ആലുവ: ചൂര്‍ണ്ണിക്കര പഞ്ചായത്തില്‍ ദേശീ പാതയോരത്തോട് ചേര്‍ന്ന് മുട്ടത്ത് കോടികള്‍ വിലമതിക്കുന്ന 25 സെന്റ് പാടശേഖരം വ്യാജ രേഖ ചമച്ച് മണ്ണിട്ട് നികത്തിയത് ഉദ്യോഗസ്ഥരും ഭുമി മാഫിയ സംഘവും ചേര്‍ന്ന് നടത്തിയതാണ്ന്നുള്ള കാര്യം പുറത്തു വന്ന സാഹചര്യത്തില്‍ ചൂര്‍ണ്ണിക്കര പഞ്ചായത്തിലെ തന്നെ ചര്‍പ്പാടം, കട്ടേപ്പാടം, ചമ്പ്യാരംപാടം, മനയ്ക്കപ്പാടം എന്നി പാടശേഖരങ്ങളും എടത്തല, കീഴ്മാട് തുടങ്ങിയ പഞ്ചായത്തുകളില്‍ നടന്നിട്ടുള്ള അനതികതമായി പാടശേഖരങ്ങള്‍ നികത്തിയ കാര്യങ്ങളും വിജിലന്‍സ് അന്യോഷണ പരിധിയില്‍ കൊണ്ടുവന്ന് കുറ്റക്കാര്‍ക്കെതിരെ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി. ആലുവ നിയോജക മണ്ഡലം സെക്രട്ടറി പ്രദീപ് പെരുംപടന്ന ആവശ്യപ്പെട്ടു. നികത്തിയ പാടശേഖരങ്ങളില്‍ നിന്നും കെട്ടിടങ്ങളും മണ്ണും നീക്കം ചെയ്ത് പൂര്‍വ്വസ്ഥിയില്‍ ആക്കുന്നതിന് റവന്യൂ വകുപ്പ് തയ്യാറാകണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു.
Discussion about this post