തിരുവനന്തപുരം: അധ്യയനവര്‍ഷാരംഭത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് പ്രയോജനകരമായ രീതിയില്‍ കണ്‍സ്യൂമര്‍ഫെഡ് ആരംഭിക്കുന്ന ‘സ്റ്റുഡന്റ്സ് മാര്‍ക്കറ്റു’കള്‍ക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. സഹകരണസംഘം രജിസ്ട്രാര്‍ എസ്. ഷാനവാസ് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ലേഖാ സുരേഷ്, കെ.പി. കുറുപ്പ്, ഡയറക്ടര്‍ മോളി സ്റ്റാന്‍ലി തുടങ്ങിയവര്‍ സംബന്ധിച്ചു. കണ്‍സ്യൂമര്‍ഫെഡ് മാനേജിംഗ് ഡയറക്ടര്‍ ആര്‍. സുകേശന്‍ സ്വാഗതവും റീജിയണല്‍ മാനേജര്‍ ടി.എസ്. സിന്ധു നന്ദിയും പറഞ്ഞു.
സംസ്ഥാനത്താകെ സഹകരണസംഘങ്ങള്‍ മുഖേനയും ത്രിവേണികള്‍ മുഖേനയും 600 ഓളം സ്റ്റുഡന്റ്സ് മാര്‍ക്കറ്റുകളാണ് ആരംഭിക്കുന്നത്. 20 മുതല്‍ 40 ശതമാനം വരെ വിലക്കുറവിലാണ് നോട്ടുബുക്കുകളും പഠനോപകരണങ്ങളും വില്‍പന നടത്തുന്നത്. ജൂണ്‍ 30 വരെയാണ് സ്റ്റുഡന്റ്സ് മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുക.
Discussion about this post