തിരുവനന്തപുരം: ആറ്റിങ്ങല്‍ കോയിക്കല്‍ കൊട്ടാരത്തില്‍ ക്ഷേത്രകലാപഠനം പുനരാരംഭിക്കാന്‍ ദേവസ്വംബോര്‍ഡ് തീരുമാനിച്ചു. പഞ്ചവാദ്യം, തകില്‍, നാദസ്വരം എന്നിവയില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമ കോഴ്‌സുകളാണ് ആരംഭിക്കുന്നത്. ഈ അദ്ധ്യയന വര്‍ഷം പ്രവേശനം തുടങ്ങാനാണ് തീരുമാനം. 13ന് ദേവസ്വം പ്രതിനിധികള്‍ കൊട്ടാരത്തിലെത്തി ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളും.
മൂന്നുവര്‍ഷമായി മുടങ്ങിയ ക്ലാസുകളാണ് വീണ്ടും ആരംഭിക്കുന്നത്. ആറ്റിങ്ങല്‍ കൊട്ടാരത്തില്‍ ദേവസ്വംബോര്‍ഡിന്റെ നേതൃത്വത്തിലുള്ള ക്ഷേത്രകലാപഠനം മുടങ്ങിയ വിവരം പുണ്യഭൂമി ഓണ്‍ലൈന്‍ എഡിഷനില്‍ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഈ വിഷയത്തില്‍ ബി.സത്യന്‍ എം.എല്‍.എയുടെ സമയോചിതമായ ഇടപെടല്‍കൊണ്ട് ദേവസ്വംബോര്‍ഡ് കൈക്കൊണ്ട നടപടി സ്വാഗതാര്‍ഹമാണെന്ന് ലേഖകന്‍ വെങ്ങാനൂര്‍ ഗോപകുമാര്‍ പറഞ്ഞു. ആറ്റിങ്ങലിന്റെ പൈതൃകസ്മാരകങ്ങള്‍ നിലനിറുത്തുന്നതിലും കൊട്ടാരം ഉള്‍പ്പെടുന്ന പാലസ് റോഡ് മുതല്‍ തോട്ടവാരം വരെയുള്ള സ്ഥലം പ്രത്യേക സോണ്‍ ആയി പ്രഖ്യാപിക്കുന്നതിനുമുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും എംഎല്‍എ അറിയിച്ചു. കൂടാതെ കൊട്ടാരത്തിന്റെ നവീകരണവും സംരക്ഷണവും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തിര നടപടി സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post