തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. യാത്രക്കാരനില്‍നിന്ന് 25 കിലോഗ്രാം സ്വര്‍ണം പിടികൂടി. തിരുമല സ്വദേശിയില്‍നിന്നാണ് സ്വര്‍ണം പിടിച്ചത്. ഇതിന് വിപണിയില്‍ എട്ടു കോടി രൂപ വിലമതിക്കും. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ കസ്റ്റഡിയിലാണ്. തിരുമല സ്വദേശി സുനിലിനെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്. ഒമാനില്‍നിന്നുള്ള വിമാനത്തിലാണ് ഇവര്‍ തിരുവനന്തപുരത്ത് എത്തിയത്.













