ഇസ്ലാമാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയവുമായി ഭരണത്തുടര്‍ച്ച ഉറപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും. ബിജെപിയുടേയും സഖ്യകക്ഷികളുടേയും തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദനം അറിയിച്ചു. ദക്ഷിണ ഏഷ്യയുടെ അഭിവൃദ്ധിക്കും വികസനത്തിനും സമാധാനത്തിനുമായി മോദിക്കൊപ്പം പ്രവര്‍ത്തിക്കുമെന്നും ഇമ്രാന്‍ പറഞ്ഞു. ബെഞ്ചമിന്‍ നെതന്യാഹു അടക്കം നിരവധി നേതാക്കളാണ് മോദിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്ഘടനയെ മോദി മികച്ച രീതിയില്‍ നയിച്ചതിനുള്ള തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്നായിരുന്നു നെതന്യാഹുവിന്റെ സന്ദേശം.
Discussion about this post