Sunday, November 29, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home രാഷ്ട്രാന്തരീയം

കെഎച്ച്എന്‍എ ദേശീയ കണ്‍വെന്‍ഷന്‍: സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ ചിത്രം ശ്രീരാമദാസമിഷന്‍ കൈമാറി

പത്താമത് ദ്വൈവാര്‍ഷിക ഹൈന്ദവസംഗമം ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 2 വരെ ന്യൂ ജഴ്സിയിലെ ചെറിഹില്‍ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടക്കും

by Punnyabhumi Desk
May 25, 2019, 04:32 am IST
in രാഷ്ട്രാന്തരീയം

ന്യൂജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കണ്‍വന്‍ഷന്‍ വേദിയില്‍ സ്ഥാപിക്കാനുള്ള സ്ഥാപകാചാര്യന്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ ചിത്രം ശ്രീരാമദാസ മിഷന്‍ കൈമാറി. ഫിലാഡല്‍ഫിയയില്‍ നടന്ന ചടങ്ങില്‍ ചിന്മയാമിഷനിലെ സ്വാമി സിദ്ധാനന്ദയുടെ സാന്നിധ്യത്തില്‍ ശ്രീരാമദാസ ആശ്രമഭക്തനും കെഎച്ച്എന്‍എയുടെ മികച്ച സംഘാടകനുമായ വിശ്വനാഥന്‍ പിള്ളയില്‍ നിന്നും കെ എച്ച് എന്‍ എ അധ്യക്ഷ ഡോ. രേഖ മേനോന്‍ സ്വാമി തൃപ്പാദങ്ങളുടെ ഛായാചിത്രം ഏറ്റുവാങ്ങി.

ദേശീയ കണ്‍വന്‍ഷന് എല്ലാവിധ അനുഗ്രഹാശിസ്സുകളും നേരുന്നതായി ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി സന്ദേശത്തില്‍ പറഞ്ഞു. കെ എച്ച് എന്‍ എ യുടെ രൂപീകരണത്തിലും വളര്‍ച്ചയിലും അതുല്യ സ്ഥാനം വഹിച്ച സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ ദീര്‍ഘവീക്ഷണത്തിനും സ്വാമിജി നല്‍കിയ മാര്‍ഗ്ഗദര്‍ശനത്തിനും അവശ്യം നല്‍കേണ്ട ആദരവും ബഹുമാനവും അര്‍പ്പിക്കാനുള്ള അസുലഭമുഹൂര്‍ത്തമാണ് ദേശീയ ഹൈന്ദവസംഗമം എന്ന് സ്വാമി ബ്രഹ്മാനന്ദ സരസ്വതി പറഞ്ഞു. കണ്‍വെന്‍ഷന്റെയും കെ എച്ച് എന്‍ എ യുടെയും വിജയത്തിനും ഉന്നമനത്തിനും വേണ്ടി അക്ഷീണം പ്രയത്നിക്കുന്ന എല്ലാവര്‍ക്കും സ്ഥാപകാചാര്യന്റെ ഓര്‍മ്മകള്‍ പ്രചോദനമായിരിക്കുമെന്നും ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ വ്യക്തമാക്കി.

സ്വാമി സത്യാനന്ദ സരസ്വതിയുടെ നിര്‍ദ്ദേശപ്രകാരം 2001 ലാണ് അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകള്‍ ഒത്തു ചേര്‍ന്ന് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക എന്ന സംഘടന രൂപീകരിച്ചത്. രണ്ടു വര്‍ഷം കൂടുമ്പോള്‍ ചേരുന്ന ദേശീയ സമ്മേളനം ആഗോളഹൈന്ദവ സമൂഹത്തിന് എന്നും പ്രചോദനമേകി. പത്താമത് ദ്വൈ വാര്‍ഷിക ഹൈന്ദവസംഗമം ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 2 വരെ ന്യൂ ജഴ്സിയിലെ ചെറിഹില്‍ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് നടക്കുന്നത്.

കെ എച്ച് എന്‍ എ സെക്രട്ടറി കൃഷ്ണരാജ് മോഹനന്‍, ട്രഷറര്‍ വിനോദ് കെആര്‍കെ, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ സുധ കര്‍ത്ത, മുന്‍ അധ്യക്ഷന്‍ എം ജി മേനോന്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ രവി കുമാര്‍, രജിസ്ട്രേഷന്‍ കോ-ചെയര്‍ രതി മേനോന്‍, കള്‍ച്ചറല്‍ ചെയര്‍ ചിത്രാ മേനോന്‍, വനിത ഫോറം ചെയര്‍ സിനു നായര്‍, നായര്‍ സൊസൈറ്റി ഓഫ് ഡെലാവെയര്‍ വാലി സെക്രട്ടറി അജിത് നായര്‍, എന്‍ എസ് എസ് പെന്‍സില്‍വാനിയ പ്രസിഡന്റ് സുരേഷ് നായര്‍, എസ്എന്‍ഡിപി ഫിലാഡല്‍ഫിയ പ്രസിഡന്റ് പി കെ സോമരാജന്‍, ശ്രീനാരായണ അസ്സോസിയേഷന്‍ ഫിലാഡല്‍ഫിയ വൈസ് പ്രസിഡന്റ് സദാശിവന്‍ സുകുമാരന്‍, നായര്‍ സൊസൈറ്റി ഓഫ് ഡെലാവെയര്‍ വാലി മുന്‍ പ്രസിഡന്റ് വിശ്വനാഥന്‍ പിള്ള, ശ്രീ നാരായണ അസ്സോസിയേഷന്‍ മുന്‍ സെക്രട്ടറി മുരളി കൃഷ്ണന്‍, ലിങ്കണ്‍ യൂണിവേഴ്‌സിറ്റിയിലെ ദിവ്യ നായര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

Share64
Tweet
Send

Related News

രാഷ്ട്രാന്തരീയം

‘ആണവ ഭീഷണിക്കു മുന്നില്‍ വഴങ്ങില്ല’: ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് ഇന്ത്യയുടെ ശക്തമായ മറുപടി

രാഷ്ട്രാന്തരീയം

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

രാഷ്ട്രാന്തരീയം

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

പുതിയ വാർത്തകൾ

പത്മാവതി അമ്മ നിര്യാതയായി

ഗീതാനന്ദ സരസ്വതി നിര്യാതയായി

ശങ്കരന്‍കുട്ടി നായര്‍ നിര്യാതനായി

സുധാന അമ്മ നിര്യാതയായി

വെള്ളനാട് വാമദേവന്‍ നായര്‍ നിര്യാതനായി

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 20-ാം മഹാസമാധി വാര്‍ഷികം നവംബര്‍ 24, 25 തീയതികളില്‍

അതിജീവനത്തിന്റെ രാജകുമാരന്‍ നന്ദു മഹാദേവയുടെ ആത്മകഥ ‘പുകയരുത് ജ്വലിക്കണം’ പ്രകാശനം ചെയ്തു

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ന് 62-ാം പിറന്നാള്‍

‘ആണവ ഭീഷണിക്കു മുന്നില്‍ വഴങ്ങില്ല’: ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് ഇന്ത്യയുടെ ശക്തമായ മറുപടി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies