തിരുവനന്തപുരം: ഉത്സവകാലത്തെ കമ്പോള ഇടപെടല്‍ ശക്തമാക്കി ഗുണനിലവാരമുളള ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പടെയുളള നിത്യോപയോഗ സാധനങ്ങള്‍ മിതമായ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനും പൊതുവിപണി വില നിയന്ത്രിക്കുന്നതിനും സംസ്ഥാനത്തുടനീളം സപ്ലൈകോ റംസാന്‍ മെട്രോ ഫെയറുകള്‍ ആരംഭിച്ചു.
വിപണന കേന്ദ്രങ്ങളില്‍ എല്ലാ നിത്യോപയോഗ സാധനങ്ങളും ലഭ്യമാവും. ബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ച് മുതല്‍ 30 ശതമാനം വിലക്കിഴിവും ലഭിക്കും. റംസാന്‍ മെട്രോ ഫെയര്‍ ജൂണ്‍ നാല് വരെയാണ്. ഈ ദിവസങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പീപ്പിള്‍സ് ബസാറുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ റംസാന്‍ ഫെയറുകളായി പ്രവര്‍ത്തിക്കും.
Discussion about this post