ന്യൂഡല്‍ഹി: ഭാരതത്തിന്റെ പതിനഞ്ചാം പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. രാഷ്ട്രപതിഭവന്‍ അങ്കണത്തില്‍ എണ്ണായിരത്തോളം വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച വൈകീട്ട് ഏഴിനായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. പ്രധാനമന്ത്രിയുള്‍പ്പെടെ 25 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്രചുമതലയുള്ള ഒന്‍പതു മന്ത്രിമാരും 24 സഹമന്ത്രിമാരും മന്ത്രിസഭയിലുണ്ട്.
പ്രധാനമന്ത്രിക്കുശേഷം 58 മന്ത്രിമാരും അദ്ദേഹത്തിനു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മ രാജ്‌നാഥ് സിങ്ങ് രണ്ടാമതും ശേഷം മൂന്നാമതായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി രാവിലെ രാജ്ഘട്ടിലും വാജ്‌പേയിയുടെ അന്ത്യവിശ്രമസ്ഥലമായ രാഷ്ട്രീയ സ്മൃതിസ്ഥലിലും ഇന്ത്യാഗേറ്റിലെ യുദ്ധസ്മാരകത്തിലുമെത്തി പുഷ്പാര്‍ച്ചന നടത്തി.
വിശിഷ്ടാതിഥികളായി ബിംസ്‌റ്റെക് രാഷ്ട്രനേതാക്കള്‍ ചടങ്ങിനെത്തിയിരുന്നു. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി എന്നിവരുള്‍പ്പെടെയുള്ള പ്രതിപക്ഷനേതാക്കള്‍, വിവിധസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ വ്യവസായികള്‍ സിനിമാതാരങ്ങള്‍ എന്നിവരും ചടങ്ങിന് ദൃക്‌സാക്ഷികളായി.
Discussion about this post