Wednesday, September 16, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും: മുഖ്യമന്ത്രി

by Punnyabhumi Desk
Jun 6, 2019, 05:21 pm IST
in കേരളം

തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി വായു മലിനീകരണം കുറയ്ക്കുന്നതിന് സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങള്‍ ഓടിക്കുന്നതിനു സ്വീകരിച്ച നടപടികള്‍ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വനം വകുപ്പ് ആസ്ഥാനത്ത് വനശ്രീ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പരിസ്ഥിതി സംരക്ഷണത്തിന് ജനകീയ പങ്കാളിത്തം ആവശ്യമാണ്. നാടിന്റെ ഭാവിയില്‍ താത്പര്യമുള്ള എല്ലാവരും വായു മലിനീകരണം ചെറുക്കുന്നതിനുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തെ ഏറ്റവും വായു മലിനീകരണമുള്ള മുപ്പത് നഗരങ്ങളില്‍ 22 എണ്ണവും ഇന്ത്യയിലാണെന്നും ഇതില്‍ സംസ്ഥാനത്തെ നഗരങ്ങളൊന്നുംപെടുന്നില്ലെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച വനം മന്ത്രി കെ. രാജു പറഞ്ഞു. ലോകത്ത് പത്തില്‍ ഒന്‍പതുപേര്‍ക്ക് ശുദ്ധവായു ലഭിക്കാത്ത അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ 64 ലക്ഷം വൃക്ഷതൈകളാണ് ഇത്തവണ വിതരണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
വനം വകുപ്പ്, സംസ്ഥാന ജൈവവൈവിധ്യബോര്‍ഡ്, പരിസ്ഥിതി വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിസ്ഥിതി ദിനാചരണം സംഘടിപ്പിക്കുന്നത്.
ബയോ ഡൈവേഴ്‌സിറ്റി ഹെറിറ്റേജ് സൈറ്റിന്റെ പ്രഖ്യാപനം, വനമിത്ര/ പരിസ്ഥിതിമിത്ര, ജൈവവൈവിധ്യപരിപാലന/ മാധ്യമ അവാര്‍ഡുകളുടെ വിതരണം എന്നിവ മുഖ്യമന്ത്രിയും അരണ്യം പരിസ്ഥിതി പതിപ്പിന്റെ പ്രകാശനം, ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് ഭൂമിത്രസേനാക്ലബ്ബ് അവാര്‍ഡുകളുടെ വിതരണം കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്്്് പ്രസിദ്ധീകരിച്ച കേരളത്തിന്റെ ഭൂദൃശ്യ പരിസ്ഥിതി പുസ്്തകത്തിന്റെ പ്രകാശനം എന്നിവ വനം മന്ത്രിയും പരിസ്ഥിതി കാലാവസ്ഥാ ഡയറക്ടറേറ്റിന്റെ പുതിയ വെബ്‌സൈറ്റ് ഉദ്ഘാടനം മേയര്‍ വി.കെ. പ്രശാന്തും വെറ്റ്‌ലാന്‍ഡ് ഓഫ് കേരള ഡോക്യുമെന്ററി പ്രകാശനം വി.എസ്. ശിവകുമാര്‍ എം.എല്‍.എയും നിര്‍വഹിച്ചു.

ഉദ്ഘാടനത്തിനു മുമ്പ് വനം വകുപ്പ് ആസ്ഥാനത്ത് മുഖ്യമന്ത്രിയും വനം മന്ത്രിയും വൃക്ഷത്തൈകള്‍ നട്ടു. വനമിത്ര, പരിസ്ഥിതിമിത്ര തുടങ്ങിയ വിവിധ പരിസ്ഥിതി അവാര്‍ഡുകളും മുഖ്യമന്ത്രി വിതരണം ചെയ്തു.

സംസ്ഥാനത്തെ ആദ്യ ജൈവവൈവിധ്യ പൈതൃക കേന്ദ്രത്തിനുള്ള പുരസ്‌കാരം കൊല്ലം മേയര്‍ രാജേന്ദ്ര ബാബു ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ഡെപ്യൂട്ടി മേയര്‍ അഡ്വ: രാഖി രവികുമാര്‍, വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ.ജയതിലക്, പരിസ്ഥിതിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ്, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.കെ കേശവന്‍, സാമൂഹ്യവനവല്‍ക്കരണ വിഭാഗം എ.പി.സി.സി.എഫ് പ്രദീപ് കുമാര്‍, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് ഡയറക്ടര്‍ വീണാമാധവന്‍, ജൈവവൈവിധ്യബോര്‍ഡ് ചെയര്‍മാന്‍ ഡോ. എസ്.സി. ജോഷി എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send

Related News

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies