തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പും റോഡ് സുരക്ഷാ അതോറിറ്റിയും സംയുക്തമായി നടത്തുന്ന റോഡ് സുരക്ഷാ വാരാചരണം സംസ്ഥാനതല ഉദ്ഘാടനം 10ന് രാവിലെ 11.30ന് ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വഹിക്കും. ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിക്കും. വി.എസ് ശിവകുമാര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ബാബു, റോഡ് സുരക്ഷാ കമ്മീഷണര്‍ എന്‍. ശങ്കര്‍ റെഡ്ഡി, ഗതാഗത കമ്മീഷണര്‍ സുദേഷ്‌കുമാര്‍, വാര്‍ഡ് കൗണ്‍സലര്‍ വിദ്യാ മോഹന്‍, റേഞ്ച് ഐ.ജി അശോക് യാദവ് എന്നിവര്‍ പങ്കെടുക്കും.
Discussion about this post