മാഞ്ചസ്റ്റര്‍: ഐ.സി.സി ലോകകപ്പ് ക്രിക്കറ്റില്‍ ഇന്നലെ നടന്ന വാശിയേറിയ മത്സരത്തില്‍ പാക്കിസ്ഥാനെ ഇന്ത്യ 89 റണ്‍സിന് പരാജയപ്പെടുത്തി. മഴ നിയമപ്രകാരം 40 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ പാകിസ്ഥാന് ജയിക്കാനായി 302 റണ്‍സ് പുതുക്കി നിശ്ചയിച്ചു. എന്നാല്‍ പാക്കിസ്ഥാന് 212 റണ്‍സ് മാത്രമേ നേടാനായുള്ളു.
50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സ് ഇന്ത്യ നേടിയിരുന്നു. രോഹിത് ശര്‍മ (140)യുടെ സെഞ്ചുറിയാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറില്‍ എത്തുന്നതിന് സഹായിച്ചത്. കോഹ്ലി (77), രാഹുല്‍ (57) എന്നിവര്‍ അര്‍ദ്ധ സെഞ്ചുറി നേടി. ഹാര്‍ദ്ധിക് പാണ്ഡ്യ 26 റണ്‍സും ധോണി ഒരു റണ്ണും വിജയ്ശങ്കര്‍ 15ഉം കേദാര്‍ യാദവ് ഒന്‍പതും വീതം റണ്ണുകള്‍ നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് അഞ്ചാമത്തെ ഓവറില്‍ തന്നെ ഇമാം ഉല്‍ ഹഖിന്റെ വിക്കറ്റ് നഷ്ടമായി. 35 ഓവറില്‍ ആറു വിക്കറ്റിന് 166 എന്ന നിലയിലെത്തിയപ്പോള്‍ മഴ കാരണം കളി നിര്‍ത്തിവച്ചു. തുടര്‍ന്ന് മത്സരം 40 ഓവറാക്കി ചുരുക്കുകയായിരുന്നു. 302 റണ്‍സ് ലക്ഷ്യവുമായി കളി തുടര്‍ന്ന പാകിസ്ഥാന് 212 റണ്‍സ് നേടാനേകഴിഞ്ഞുള്ളു.
രോഹിത് ശര്‍മയാണ് മാന്‍ ഓഫ് ദ മാച്ച്.
Discussion about this post