ബംഗളൂരു: കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടു. സംഘടനാകാര്യ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലാണ് വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. നിലവിലെ പ്രസിഡന്റ് ദിനേശ് ഗുണ്ടറാവു, വര്‍ക്കിംഗ് പ്രസിഡന്റ് ഈശ്വര്‍ ബി. ഖാന്ദ്രെ എന്നിവര്‍ക്ക് തല്ക്കാലം പദവിയില്‍ തുടരാം.
ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ പൂര്‍ണമായ അഴിച്ചുപണി വേണമെന്ന ആവശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.













