Thursday, October 15, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വായന പ്രോത്സാഹിപ്പിക്കാന്‍ ആധുനികസാങ്കേതികവിദ്യയ്ക്ക് കഴിയും- മുഖ്യമന്ത്രി

by Punnyabhumi Desk
Jun 19, 2019, 05:18 pm IST
in കേരളം

തിരുവനന്തപുരം: വായനയെ നല്ല രീതിയില്‍ പ്രോത്സാഹിപ്പിക്കാന്‍ ആധുനികസാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വായനപക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എസ്.എം.വി എച്ച്.എസ്.എസില്‍ നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.

സാങ്കേതികവിദ്യയുടെ മുന്നേറ്റം പുസ്തകങ്ങളുടെ സംരക്ഷണത്തിന് ഉതകണം. നഷ്ടപ്പെട്ടുപോയി എന്നു കരുതുന്ന പുസ്തകങ്ങള്‍ ഇന്ന് ഇന്റര്‍നെറ്റില്‍ ലഭ്യമാകുന്നത് ഇതിന്റെ ഗുണവശമാണ്. വായന കുറയുന്നു എന്നു പരാതിയുയരുമ്പോഴും നല്ലതോതില്‍ പുസ്തകങ്ങള്‍ കേരളത്തില്‍ ഇറങ്ങുന്നുണ്ട്. വായനയില്‍ ശ്രദ്ധിക്കാത്തവരുണ്ടാകാമെങ്കിലും വായനയ്ക്ക് മരണമില്ല.
കേരളത്തിലുടനീളം ഒട്ടേറെ ഗ്രന്ഥശാലകള്‍ കാണാനാകും. തദ്ദേശസ്ഥാപനങ്ങളുള്‍പ്പെടെ മികച്ച പ്രോത്സാഹനമാണ് നല്‍കിവരുന്നത്. നമ്മുടെ നാട്ടില്‍ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായിത്തന്നെ വായനശാലകള്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമമുണ്ടായിരുന്നു. ഇന്നത്തെപ്പോലെ എല്ലാവര്‍ക്കും വിദ്യാഭ്യാസമുള്ള കാലായിരുന്നില്ല അത്. വിദ്യാഭ്യാസമില്ലാത്തവരെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കാന്‍ അക്ഷരമഭ്യസിപ്പിക്കാനും അറിവുപകരാനും ശ്രമമുണ്ടായി. കേരളത്തിലാകെ ഗ്രന്ഥശാലകള്‍ വളര്‍ത്തിയെടുക്കാന്‍ ഓടിനടന്നയാളാണ് പി.എന്‍. പണിക്കരെന്നും ഗ്രന്ഥശാല പ്രസ്ഥാനത്തിന് മറക്കാനാവാത്ത വ്യക്തിയാണ് ഐ.വി ദാസെന്നും അദ്ദേഹം പറഞ്ഞു.

ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. കെ.ടി ജലീല്‍ അധ്യക്ഷത വഹിച്ചു. സങ്കുചിതമായ വീക്ഷണം മാറ്റാന്‍ വായനയിലൂടെ കഴിയുമെന്നും പാഠ്യവിഷയബന്ധിതമായ വായനമാത്രമായി പരിമിതപ്പെട്ടാല്‍ ഇതിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്റെ എഴുത്തുപെട്ടി എന്ന പേരില്‍ കുട്ടികളുടെ സൃഷ്ടികളും, വായിച്ച കൃതികളെ പറ്റിയുള്ള അഭിപ്രായവും എഴുതിയിടാന്‍ പെട്ടികള്‍ വിദ്യാലയങ്ങളില്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വി.എസ്. ശിവകുമാര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എന്‍. ബാലഗോപാല്‍ പി.എന്‍. പണിക്കര്‍ അനുസ്മരണപ്രഭാഷണം നടത്തി.
സ്‌കൂള്‍ ലൈബ്രറിക്കുള്ള പുസ്തകങ്ങള്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ചവറ കെ.എസ്.പിള്ള കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. രാജ്മോഹന്‍, കൗണ്‍സിലര്‍ എം.വി. ജയലക്ഷ്മി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വസന്തകുമാരി, ഹെഡ്മാസ്റ്റര്‍ സലില്‍കുമാര്‍, പി.ടി.എ പ്രസിഡന്റ് സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടന്‍ സ്വാഗതവും ജോയന്റ് സെക്രട്ടറി എന്‍.എസ്. വിനോദ് നന്ദിയും പറഞ്ഞു. പി.എന്‍. പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 മുതല്‍ ഐ.വി. ദാസിന്റെ ജന്‍മദിനമായ ജൂലൈ ഏഴുവരെയാണ് വായനപക്ഷമായി ആചരിക്കുന്നത്. സംസ്ഥാന സര്‍ക്കാരും ലൈബ്രറി കൗണ്‍സിലും പി.എന്‍ പണിക്കര്‍ ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies