കൊച്ചി: ആന്തൂരിലെ പ്രവാസി വ്യവസാസിയുടെ ആത്മഹത്യ ആശങ്കാജനകമെന്ന് ഹൈക്കോടതി. സംഭവം അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്ന് ചീഫ് ജസ്റ്റീസ് ഋഷികേശ് റോയി നിരീക്ഷിച്ചു. അപേക്ഷകളില്‍ ബന്ധപ്പെട്ടവര്‍ മൗനം പാലിക്കുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. അപേക്ഷയില്‍ തീര്‍പ്പിനായി ഓടിനടക്കുന്നവര്‍ ശ്രദ്ധയിലുണ്ടെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു. അപേക്ഷ നിരസിച്ചതില്‍ ഒരാള്‍ക്ക് ആത്മഹത്യ ചെയ്യേണ്ടിവരുന്നത് അത്യഅപൂര്‍വ സാഹചര്യമാണ്. സര്‍ക്കാര്‍ തലത്തിലുള്ള അന്വേഷണം അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി. വിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. ജുലൈ 15നകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. കെട്ടിട അനുമതിയുടെ മുഴുവന്‍ രേഖകളും ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
Discussion about this post