കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ വിവാദമായതിനെത്തുടര്‍ന്ന് പി.കെ ശ്യാമള ആന്തൂര്‍ നഗരസഭാ അധ്യക്ഷ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് സിപിഎം ജില്ലാ നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ സെക്ട്രട്ടറിയേറ്റ് യോഗത്തിലേയ്ക്ക് നേരത്തെ ശ്യാമളയെ വിളിപ്പിച്ചിരുന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനാണ് രാജിക്കത്ത് കൈമാറിയത്.
കോടല്ലൂരില്‍ നിന്നുള്ള കൗണ്‍സിലര്‍ കെ.പി ശ്യാമളയായിരിക്കും പുതിയ നഗരസഭാധ്യക്ഷയായി ചുമതലയേല്‍ക്കുന്നത്. പറശ്ശിനിക്കടവ് 14ാം വാര്‍ഡിലെ കൗണ്‍സിലറാണ് കെ.പി ശ്യാമള.













