ആലപ്പുഴ: ഭക്ഷ്യസുരക്ഷ, ഫിഷറീസ് ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ 1,550 കിലോഗ്രാം ചീഞ്ഞ മത്സ്യം പിടികൂടി നശിപ്പിച്ചു. ആന്ധ്ര, തമിഴ്‌നാട് എന്നിവടങ്ങളില്‍നിന്ന് കായംകുളത്തും കൊല്ലകടവിലുമെത്തിച്ച മത്സ്യമാണ് നശിപ്പിച്ചത്. കായംകുളത്തു പിടിച്ചെടുത്തത് മാസങ്ങള്‍ മാസങ്ങള്‍ പഴക്കമുള്ളതാണെന്നാണ് കരുതുന്നത്. സാഗരറാണി – 2 എന്ന പേരിലായിരുന്നു പരിശോധന.
പുലര്‍ച്ചെ മത്സ്യവുമായി എത്തിയ വാഹനത്തില്‍നിന്നു രൂക്ഷ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ചിഞ്ഞ മത്സ്യം പിടികൂടിയത്. പിടിച്ചെടുത്ത മത്സ്യം വ്യാപാരികളുടെ സഹായത്തോടെ കുഴിച്ചുമൂടി. സാംപിളുകള്‍ തിരുവനന്തപുരത്തെ ലബോറട്ടറിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
Discussion about this post