ആലപ്പുഴ: 67-ാമത് നെഹ്റുട്രോഫി മത്സര വളളംകളിയോടനുബന്ധിച്ചുളള പന്തല്‍, പവലിയന്‍, ഗ്യാലറി, വുഡന്‍ജെട്ടി, പ്ലാറ്റ്ഫോം, ടവര്‍ മുതലായവയുടെ നിര്‍മ്മാണവും മറ്റനുബന്ധപ്രവൃത്തികളും ഉള്‍പ്പെടെ അഞ്ച് പ്രവൃത്തികളുടെ ക്വൊട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ മൂന്ന് ഉച്ചയ്ക്ക് 12.30 വരെ ഈ ഓഫീസില്‍ നിന്നും അപേക്ഷ വിതരണം ചെയ്യുന്നതാണ്.
അന്നേദിവസം ഉച്ചകഴിഞ്ഞ് 2 മണി വരെ പൂരിപ്പിച്ച ക്വട്ടേഷനുകളും പ്രവൃത്തികളുടെ താല്‍പര്യപത്രവും സ്വീകരിക്കുകയും 3.30 മണിക്ക് ക്വൊട്ടേഷനുകളും താല്‍പര്യപത്രവും ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റിയുടെ സാന്നിദ്ധ്യത്തില്‍ തുറക്കുന്നതുമാണ്. അന്നേ ദിവസം അവധിയായാല്‍ തൊട്ടടുത്ത ദിവസം ക്വൊട്ടേഷനുകളും താല്‍പര്യപത്രവും സ്വീകരിച്ച് തുടര്‍ നടപടികള്‍ നടത്തുന്നതാണ്. പ്രവൃത്തിപരിചയം തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ക്വട്ടേഷനൊപ്പം സമര്‍പ്പിക്കേണ്ടതാണ്. ഇലക്ട്രിക്കല്‍ വര്‍ക്കിന് ആയതിന്റെ ലൈസന്‍സും സമാനമായ പ്രവൃത്തികള്‍ ചെയ്തു തീര്‍ത്ത സാക്ഷ്യ പത്രവും പരിഗണിച്ച് മാത്രമേ ടെണ്ടര്‍ ഉറപ്പിക്കുകയുളളുവെന്ന് പ്രത്യേകമായി അറിയിക്കുന്നു. സര്‍ക്കാര്‍ നിയമപ്രകാരമുളള എല്ലാ നികുതികളും ടി പ്രവൃത്തികള്‍ക്ക് ബാധകമാണ്.
ക്വൊട്ടേഷനുകളും താല്പര്യപത്രവും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, (എന്‍.ടി.ബി.ആര്‍-2019 ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി കണ്‍വീനര്‍) ഇറിഗേഷന്‍ ഡിവിഷന്‍ ആലപ്പുഴയുടെ കാര്യാലയത്തില്‍ നിന്നും ലഭിക്കുന്നതാണ്.
Discussion about this post