മുംബൈ: കനത്ത ചൂടിന് ആശ്വാസമായി മുംബൈയില്‍ മഴയെത്തി. ഇന്ന് പുലര്‍ച്ചെ മുതല്‍ മുംബൈയില്‍ പലയിടത്തും കനത്തമഴയാണ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ മുംബൈയിലെ പല സ്ഥലങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നത്.
നഗരത്തിന്റെ പലയിടത്തുമുണ്ടായ ഗതാഗത തടസം സൃഷ്ടിച്ചു. റെയില്‍-വ്യോമ ഗതാഗതത്തെ മഴ ഇതുവരെ കാര്യമായി ബാധിച്ചില്ല. കഴിഞ്ഞ അഞ്ചു മണിക്കൂറിനുള്ളില്‍ മുംബൈ നഗരത്തില്‍ 43.23 മില്ലീമീറ്റര്‍ മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Discussion about this post