പാലക്കാട്: കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയ ബസില്‍ നിന്നും ഇറങ്ങിയ യാത്രക്കാരി വീണ് ഡ്രൈവറുടെ അശ്രദ്ധ മൂലം പരിക്ക് പറ്റിയ കേസില്‍ ഡ്രൈവറെ ഒരു മാസത്തെ തടവിനും 2250 രൂപ പിഴ അടയ്ക്കുന്നതിനും പാലക്കാട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (നമ്പര്‍ മൂന്ന്) അരവിന്ദ്.ബി.എടയോടി ശിക്ഷ വിധിച്ചു. കെ.എസ്.ആര്‍.ടി.സി ഡ്രൈവറായ ആലത്തൂര്‍ സ്വദേശി സുരേഷ്‌കുമാറിനെയാണ് ശിക്ഷിച്ചത്.
2015 ജൂലായ് ഒന്നിന് കോഴിക്കോടു നിന്നും പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസില്‍ വന്നിറങ്ങിയ കോഴിക്കോട് സ്വദേശി അനിത ബസില്‍ നിന്നിറങ്ങുമ്പോള്‍ ബസ് പെട്ടന്ന് മുന്നോട്ടെടുക്കുകയും യാത്രക്കാരി തെറിച്ച് വീണ് ബസിന്റെ മുന്‍ചക്രം കയറി പരിക്കു പറ്റുകയും ചെയ്തിരുന്നു. കണ്ടക്ടറായ രണ്ടാംപ്രതി ഷറഫുദ്ദീനെ തെളിവുകളുടെ അഭാവത്തില്‍ വെറുത വിട്ടു. പാലക്കാട് ടൗണ്‍ ട്രാഫിക് പോലീസ് അന്വേഷിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി സീനിയര്‍ ട്രേഡ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ പി.പ്രേംനാഥ് ഹാജരായി.
Discussion about this post