കാക്കനാട്: സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന അന്തര്‍ദേശിയ സഹകരണ ദിനാഘോഷ പരിപാടികള്‍ ഈ മാസം 6 ന് എറണാകുളം ടൗണ്‍ ഹാളില്‍ വച്ച് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും. അന്തസുള്ള തൊഴിലിന് സഹകരണ സംഘങ്ങള്‍ എന്ന ആശയമാണ് ഈ ദിനത്തില്‍ ചര്‍ച്ച ചെയ്യുന്ന പ്രധാന ആശയം.
സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച വിവിധ വിഭാഗങ്ങളിലെ സഹകരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന-ജില്ലാതലത്തിലുള്ള അവാര്‍ഡുകള്‍ പരിപാടിയില്‍ വിതരണം ചെയ്യും. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ മുന്‍ കേന്ദ്ര ഭക്ഷ്യ- കൃഷി വകുപ്പ് സെക്രട്ടറിയും എന്‍ ഡി ഡി ബി മുന്‍ ചെയര്‍മാനുമായ നന്ദകുമാര്‍ മുഖ്യ പ്രഭാഷണം നടത്തും.
Discussion about this post