തിരുവനന്തപുരം: കെ.എച്ച്.ആര്‍.ഡബ്ല്യു.എസിന്റെ ആഭിമുഖ്യത്തില്‍ പൂജപ്പുര പഞ്ചകര്‍മ ആയുര്‍വേദ ആശുപത്രിയില്‍ ആരംഭിച്ച പേവാര്‍ഡില്‍ പഞ്ചകര്‍മ ചികില്‍സക്കായി ബുക്കിംഗ് ആരംഭിച്ചു. നിലവില്‍ കണ്ണൂര്‍ പരിയാരം ആയുര്‍വേദ ആശുപത്രി, പാലക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രി, നെയ്യാറ്റിന്‍കര ആയുര്‍വേദ ആശുപത്രി എന്നിവിടങ്ങളിലും പേവാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ആധുനിക സൗകര്യങ്ങളോടെ പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുള്ള പേവാര്‍ഡില്‍ 38 രോഗികള്‍ക്ക് ചികില്‍സ നല്‍കാനാവും. പിഴിച്ചില്‍, ഉഴിച്ചില്‍, കിഴി, ധാര, നസ്യം, തിരുമ്മല്‍ തുടങ്ങി എല്ലാവിധ പഞ്ചകര്‍മ ചികില്‍സകളും ഇവിടെ ലഭിക്കും. ചികിത്സ ആവശ്യമുള്ളവര്‍ ആശുപത്രിയിലെ കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്. കൗണ്ടറുമായി ബന്ധപ്പെടണം.
Discussion about this post