ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ കാറ്റിന് സാധ്യത, മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ തെക്കുപടിഞ്ഞാറന്‍ ദിശയില്‍ കര്‍ണാടക തീരത്തും ലക്ഷദീപ് മേഖലയിലും കാറ്റ് വീശാന്‍ സാധ്യതയുളളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മത്സ്യത്തൊഴിലാളികള്‍ ഈ മേഖലകളില്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കടലില്‍ ശക്തമായ തിരമാലയ്ക്കും സാധ്യതയുണ്ട്.
Discussion about this post