തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ജഗദ്‌ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്‌ഠഗുരുപാദര്‍ പ്രതിഷ്‌ഠിച്ച ശ്രീരാമസീതാ ആഞ്‌ജനേയ വിഗ്രഹങ്ങളുടെ 49-ാമത് വാര്‍ഷികാഘോഷം ജൂലൈ 4ന് നടന്നു. രാവിലെ 5.30ന് ആരാധന, 6.30ന് രാമായണപാരായണം ആരംഭിച്ചു, 8ന് കഞ്ഞിസദ്യ, 8.30ന് ലക്ഷാര്‍ച്ചന, ഉച്ചയ്‌ക്ക് 1ന് അന്നദാനവും വൈകുന്നേരം 6ന് ഭജന തുടര്‍ന്ന് ആരാധനയും നടന്നു. വെളുപ്പിന് 3ന് ശ്രീരാമപട്ടാഭിഷേകത്തോടെ ചടങ്ങുകള്‍ പര്യവസാനിക്കും.












