ന്യൂഡല്‍ഹി: വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കു ഫണ്‌ട് എത്തുന്നതു തടയുന്നതുള്‍പ്പടെ നിരവധി സംയുക്തനീക്കങ്ങള്‍ക്കായി ഇന്ത്യയും അമേരിക്കയും പുതിയ ഭീകരവിരുദ്ധകരാറില്‍ ഒപ്പുവച്ചു. ബോംബ് സ്‌ഫോടന ക്കേസുകളില്‍ സംയുക്ത അന്വേഷണം, ഭീകരരുടെ ഇന്റര്‍നെറ്റ് പ്രവര്‍ത്തനങ്ങള്‍,അതിര്‍ത്തി സംരക്ഷണം എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ കരാര്‍. ഇന്ത്യയിലെ യുഎസ് അംബാസഡര്‍ തിമോത്തി ജെ. റീമറും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ളയുമാണ് ഇന്നലെ കരാറില്‍ ഒപ്പുവച്ചത്
Discussion about this post