കൊല്ലം: നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ ബോട്ട് ശക്തമായ കാറ്റില്‍പ്പെട്ട് മുങ്ങി മൂന്നുപേരെ കാണാതായി. തമിഴ്‌നാട് നീരോടി സ്വദേശികളായ രാജു, ജോണ്‍ബോസ്‌കോ, സഹായരാജു എന്നിവരെയാണ് കാണാതായത്. അഞ്ചുപേരാണ് ബോട്ടിലുണ്ടായിരുന്നത്.
സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള സൈലത്മാതാ എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. സ്റ്റാലിനും നിക്കോളാസും നീന്തി രക്ഷപ്പെട്ടു.













