Wednesday, May 27, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

ഇന്ത്യയ്ക്ക് ചരിത്രനേട്ടം: ചന്ദ്രയാന്‍ 2 വിജയകരമായി വിക്ഷേപിച്ചു

by Punnyabhumi Desk
Jul 22, 2019, 03:00 pm IST
in ദേശീയം

ശ്രീഹരിക്കോട്ട: ഇന്ത്യയ്ക്ക് ചരിത്രനേട്ടം. ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ രണ്ട് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് ഉച്ചക്ക് 2.43നാണ് ചന്ദ്രയാന്‍-രണ്ട് കുതിച്ച് ഉയര്‍ന്നത്. ജൂലൈ15നായിരുന്നു ആദ്യം വിക്ഷേപണം തീരുമാനിച്ചിരുന്നത്. റോക്കറ്റിന്റെ ക്രയോജനിക് സ്റ്റേജിലെ ഹീലിയം ഗ്യാസ് ടാങ്കുകളിലൊന്നില്‍ ചോര്‍ച്ചയുണ്ടായതിനെത്തുടര്‍ന്നായിരുന്നു വിക്ഷേപണം മാറ്റിയിരുന്നു. ചാന്ദ്രദിവസത്തിന്റെ ആരംഭം കണക്കാക്കിയാണ് 15ന് വിക്ഷേപണം തീരുമാനിച്ചിരുന്നത്. പേടകത്തിന്റെ വേഗവും ഭ്രമണപഥയാത്രയും പുനഃക്രമീകരിച്ച് ക്യത്യമായി സെപ്റ്റംബര്‍ ആറിനു തന്നെ ചന്ദ്രനില്‍ ഇറക്കാനുള്ള ശ്രമത്തിലാണ് ഐഎസ്ആര്‍ഒ. വിക്ഷേപണ ശേഷം ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്നു പുറത്തെത്തി ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കെത്താന്‍ വേണ്ടത് 22 ദിവസമാണ്. ചന്ദ്രോപരിതലത്തിലിറങ്ങാനുള്ള 28 ദിവസത്തെ സമയക്രമം വെട്ടിക്കുറയ്ക്കാനാണു ശ്രമം. 53 ദിവസം കണക്കാക്കിയിരുന്ന യാത്ര 47 ദിവസമായി ചുരുക്കും. 47 ദിവസം കൊണ്ട് 3,844 ലക്ഷം കിലോമീറ്ററാണ് ചന്ദ്രയാന്‍ 2 സഞ്ചരിക്കുക. ബാഹുബലി എന്ന ഓമനപ്പേരുള്ള ജിഎസ്എല്‍വി മാര്‍ക്ക് 3 എന്ന റോക്കറ്റിലേറി, ആരും കടന്നു ചെല്ലാത്ത ചന്ദ്രനിലെ ഇരുണ്ട ഭാഗമായ ദക്ഷിണ ധ്രുവത്തിലെ രഹസ്യങ്ങള്‍ തേടിയാണ് ഈ യാത്ര. ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓര്‍ബിറ്റര്‍, പര്യവേക്ഷണം നടത്തുന്ന റോവര്‍, റോവറിനെ ചന്ദ്രനിലിറക്കുന്ന ലാന്‍ഡര്‍ എന്നിവയാണ് 3850 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാന്‍ രണ്ടിലുള്ളത്. സെപ്റ്റംബര്‍ ആറിന് ഉപഗ്രഹത്തെ ചന്ദ്രനിലിറക്കാനാണ് ഇസ്രോയുടെ പദ്ധതി. റോവറിനെ ചന്ദ്രോപരിതലത്തില്‍ ഇറക്കാനുള്ള അവസാന 15 മിനിറ്റാണ് ഏറെ നിര്‍ണായകം. ഭുവനേശ്വറിലെ സര്‍ക്കാര്‍ സ്ഥാപനമായ സെന്‍ട്രല്‍ ടൂണ്‍ഡ റൂം ആന്‍ഡ് ട്രെയിനിംഗ് സെന്ററില്‍ (സിടിടിസി) ആണ് ഉപഗ്രഹത്തിന്റെ നിര്‍മിതികള്‍ രൂപപ്പെടുത്തിയത്. പര്യവേക്ഷണത്തിന് ഉപയോഗിക്കുന്ന റോവര്‍ അഥവാ പ്രഗ്യാന്‍, ക്രയോജനിക് എന്‍ജിനിലെ ഫ്യൂവല്‍ ഇഞ്ചക്ഷനുവേണ്ടിയുള്ള 22 തരം വാല്‍വുകള്‍, വിക്ഷേപണവേളയില്‍ ഇന്ധനം കത്തുന്നതിനു സഹായകമായ സാമഗ്രികള്‍ എന്നി വ കൂടാതെ ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓര്‍ബിറ്ററിലെ ഏഴു തലത്തിലുള്ള കൂട്ടിച്ചേര്‍ക്കലുകളും ഇവിടെയാണു നിര്‍വഹിച്ചത്. വിക്ഷേപണത്തിലൂടെ ചരിത്രനേട്ടമാണ് ഇന്ത്യ കൈവരിക്കുന്നത്.

ShareTweetSend

Related News

ദേശീയം

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദേശീയം

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ദേശീയം

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

Discussion about this post

പുതിയ വാർത്തകൾ

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies