വാഷിംഗ്ടണ്‍: പാക്കിസ്ഥാനിലെ സര്‍ക്കാരുകള്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ സത്യം പറയാറില്ലായിരുന്നെന്നു പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. 40 ഭീകരസംഘടനകള്‍ പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. യുഎസില്‍ കാപ്പിറ്റല്‍ ഹില്‍ റിസപ്ഷന്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇമ്രാന്‍. യുഎസിന്റെ ഭീകരതയ്‌ക്കെതിരായ യുദ്ധമാണു പാക്കിസ്ഥാന്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. 9/11 ആക്രമണത്തില്‍ പാക്കിസ്ഥാനു യാതൊരു പങ്കുമില്ലെന്നും അല്‍ക്വയ്ദ അഫ്ഗാനിസ്ഥാനിലാണു പ്രവര്‍ത്തിച്ചിരുന്നതെന്നും ഇമ്രാന്‍ പറഞ്ഞു. പാക്കിസ്ഥാനില്‍ ഒരു താലിബാന്‍ ഭീകരന്‍ പോലുമില്ല. എന്നിട്ടും യുഎസിനൊപ്പം യുദ്ധത്തില്‍ പങ്കുചേര്‍ന്നു. കാര്യങ്ങള്‍ മോശമായതിനു പാക് സര്‍ക്കാരിനെ മാത്രമേ കുറ്റപ്പെടുത്താന്‍ കഴിയുകയുള്ളൂ.
പാക്കിസ്ഥാനില്‍ 40 ഭീകരസംഘടനകളും 30000-40000 ഭീകരരും പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടു ഭീകരതയ്‌ക്കെതിരായ യുദ്ധം ജയിക്കാന്‍ പാക്കിസ്ഥാനില്‍നിന്നു യുഎസ് കൂടുതല്‍ പ്രതീക്ഷിക്കുന്നു. പാക്കിസ്ഥാന്‍ സ്വന്തം നിലനില്‍പ്പിനുവേണ്ടിയാണ് ഇപ്പോള്‍ പോരാടുന്നതെന്നും ഇമ്രാന്‍ തുറന്നടിച്ചു. പുല്‍വാമ ആക്രമണത്തില്‍ ജവാന്‍മാര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ പാക്കിസ്ഥാനു പങ്കില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാനുമേല്‍ കെട്ടിവയ്ക്കുന്നത് ഏകപക്ഷീയമാണ്. ഉത്തരവാദിത്തം ഏറ്റെടുത്ത ജയ്‌ഷെ മുഹമ്മദ് സംഘടനയുടെ പ്രവര്‍ത്തനം പാക്കിസ്ഥാനില്‍ മാത്രമല്ല ഇന്ത്യയിലുമുണ്ട്. അതുകൊണ്ടുതന്നെ അവരുടെ പ്രദേശത്തുനടന്ന ഒരു ആക്രമണമായി ഇതിനെ പരിഗണിക്കണമെന്നും ഇമ്രാന്‍ ആവശ്യപ്പെട്ടു.
Discussion about this post