തിരുവനന്തപുരം: മഹിളാപ്രധാന്‍ ഏജന്റുമാര്‍ മുഖേന പോസ്റ്റോഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ടില്‍ പ്രതിമാസ നിക്ഷേപം നടത്തുന്ന നിക്ഷേപകര്‍ അവരുടെ പോസ്റ്റ് ഓഫീസ് ആര്‍.ഡി. അക്കൗണ്ട് പാസ്ബുക്ക് പരിശോധിച്ച് നിക്ഷേപങ്ങള്‍ കൃത്യമാണെന്ന് ഉറപ്പു വരുത്തണമെന്ന് ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ആര്‍.ഡി. അക്കൗണ്ട് പാസ്ബുക്ക് പരിശോധിച്ച് കണക്കുകള്‍ കൃത്യമാണെന്ന് ബോധ്യപ്പെട്ടതിനു ശേഷമേ തുടര്‍നിക്ഷേപത്തിനായുളള തുക ഏജന്റിനെ ഏല്‍പ്പിക്കാവൂ. ഏജന്റ് പാസ്ബുക്ക് പരിശോധനക്ക് ലഭ്യമാക്കുന്നില്ലെങ്കില്‍ നിക്ഷേപകര്‍ ഉടന്‍ ബന്ധപ്പെട്ട പോസ്റ്റോഫീസിലോ ദേശീയ സമ്പാദ്യ പദ്ധതി തിരുവനന്തപുരം ജില്ലാ ഓഫീസറെയോ (ഫോണ്‍: 0471-2478731) വിവരം അറിയിക്കണം.
Discussion about this post