കൊച്ചി: വല്ലാര്‍പാടം കണ്ടെയ്‌നര്‍ ലോറി സമരം പിന്‍വലിച്ചു. സമരക്കാരുമായി എറണാകുളം കളക്ടര്‍ നടത്തിയ ചര്‍ച്ചയിലാണ് നാല് ദിവസമായി നടന്നുവന്ന സമരം നിര്‍ത്തുവാന്‍ തീരുമാനമുണ്ടായത്.
റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കണ്ടെയ്‌നര്‍ ലോറികളില്‍ പൊലീസ് സ്റ്റിക്കര്‍ പതിപ്പിച്ചതില്‍ പ്രതിഷേധിച്ച് ശനിയാഴ്ചയാണ് ലോറി ഉടമകളും തൊഴിലാളികളും സമരമാരംഭിച്ചത്. പണിമുടക്കിനെ തുടര്‍ന്ന് ചരക്കുനീക്കം പൂര്‍ണ്ണമായും നിലച്ചിരുന്നതിനാല്‍ കോടികളുടെ നഷ്ടമാണ് വല്ലാര്‍പാടം തുറമുഖത്തിനുണ്ടായത്. ജൂലൈ 25ന് അടച്ച പാര്‍ക്കിംഗ് സ്ഥലം തുറന്നു കൊടുക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി.
Discussion about this post