
ലണ്ടന്‍: മുന്‍ വിദേശകാര്യമന്ത്രി ദിഗ് വിജയ് സിങ് അന്തരിച്ചു. ബിഹാറില്‍ നിന്നുള്ള ജനതാദള്‍ യുണൈറ്റഡ് നേതാവായിരുന്നു. മസ്‌തിഷ്‌കാഘാതത്തെ തുടര്‍ന്നു ലണ്ടനിലായിരുന്നു അന്ത്യം.
മൂന്നു തവണ ലോക്‌സഭയിലേക്കും രണ്ടു തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വാജ്‌പേയി മന്ത്രിസഭയിലും ചന്ദ്രശേഖര്‍ മന്ത്രിസഭയിലും അംഗമായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ ബങ്ക മണ്ഡലത്തില്‍ നിന്നു സ്വതന്ത്രനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.













