തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ മാസം മൂന്നിന് പ്രസിദ്ധീകരിച്ച അന്തിമവോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടാത്തവര്‍ക്ക് പേര് ഉള്‍പ്പെടുത്തുന്നതിനുള്ള അപേക്ഷയും, തെറ്റായി ഉള്‍പ്പെട്ട പേര് നീക്കം ചെയ്യുന്നതിനും ഉള്‍ക്കുറിപ്പിലെ പിശക് തിരുത്തുന്നതിനുമുള്ള ആക്ഷേപവും ഈ മാസം അഞ്ച്, ആറ് തീയതികളില്‍ വീണ്ടും ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു.
Discussion about this post