ആലപ്പുഴ: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയുടെ നിര്‍ദ്ദേശപ്രകാരം തോട്ടപ്പള്ളി സ്പില്‍ വേയുടെ 10 ഷട്ടറുകള്‍ തുറന്നു. വൈകിട്ട് നാലുമണിയോടെയാണ് ഷട്ടറുകള്‍ തുറന്നത്. മഴയുടെ പശ്ചാത്തലത്തില്‍ എല്ലാ താലൂക്കുകളിലും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.
അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ 24 മണിക്കൂറും താലൂക്ക് ഓഫീസില്‍ ജീവനക്കാരെ നിയോഗിച്ചു. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.വയലാല്‍ റെയില്‍വേ സ്റ്റേഷനടുത്ത് കഴിഞ്ഞ ദിവസം മരം വീണത് ദുരന്ത നിവാരണ അതോറിട്ടിയുടെ നിര്‍ദ്ദേശ പ്രകാരം മുറിച്ചുനീക്കി.
കാര്‍ത്തികപ്പള്ളി താലൂക്കില്‍ മരം വീണ് നാല് വീട് ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ചേര്‍ത്തല താലൂക്കില്‍ ഒരു വീട് പൂര്‍ണമായും രണ്ട് വീട് ഭാഗികമായും തകര്‍ന്നു.
അമ്പലപ്പുഴയില്‍ 48 വീട് ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു.കുട്ടനാട് 12 വീട് ഭാഗികമായി തകര്‍ന്നിട്ടുണ്ട്.ചെങ്ങന്നൂര്‍ താലൂക്കില്‍ രണ്ട് വീടുകള്‍ക്ക് ഭാഗിക നഷ്ടമുണ്ട്. ഏത് സാഹചര്യങ്ങളെയും നേരിടാന്‍ ജില്ലാ കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post